കുമരകം: ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനികളായ അനുജ (36), മഹ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : സിങ്കം പോലെയുള്ള സിനിമകൾ അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്: ബോംബെ ഹൈക്കോടതി ജഡ്ജി
ബസ് യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന നാലു പവന് തൂക്കമുള്ള സ്വര്‍ണമാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇരുവരും ഉപ്പൂട്ടിക്കവല ഭാഗത്തുനിന്നും ഇല്ലിക്കല്‍ ഭാഗത്തേക്ക് ബസില്‍ യാത്ര ചെയ്ത യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി ബഹളം വയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
Read Also : പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു: അഞ്ച് പേര് അറസ്റ്റില്‍
യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമരകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments