വാഷിങ്ടണ്‍: ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടുന്നു. പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ജാക്ക് സള്ളിവന് പറഞ്ഞു.
Read Also: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി
അതിനിടെ,ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇലക്ട്രോണിക് തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു. ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥന് സൂചിപ്പിച്ചു. തെളിവ് ഇപ്പോള്‍ കൈമാറാനാവില്ലെന്നാണ് കാനഡയുടെ വാദം.
അതേസമയം, കാനഡ പൗരന്മാര്ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവെച്ചതായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷന് സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയുയര്‍ന്ന പശ്ചാത്തലത്തിലാണ് വിസ സര്‍വീസ് നിറുത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
Post Your Comments