തിരുവനന്തപുരം: പതിനാലുകാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനായി കടന്നു പിടിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷി(48)നെയാണ് കോടതി ശിക്ഷിച്ചത്.
അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ആണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ ഉത്തരവിൽ പറയുന്നു.
Read Also : കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവം: യുവാവിനെ റിമാൻഡ് ചെയ്തു
2019 സെപ്റ്റംബർ 26-ന് ചാരുപാറ തൊട്ടിക്കലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റബർ വെട്ടുകാരനായ പ്രതി കുട്ടിയുടെ വീട്ടിൽ നിൽക്കുന്നതു പലരും കണ്ടിരുന്നു. തുടർന്നാണ് കിളിമാനൂർ പൊലീസ് പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.
Post Your Comments