ThiruvananthapuramNattuvarthaLatest NewsKeralaNews

പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിക്കാനായി ക​ട​ന്നു പി​ടി​ച്ചു: പ്ര​തിക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ക​ന്യാ​കു​മാ​രി പേ​ച്ചി​പ്പാ​റ ക​ടമ്പന​മൂ​ട് കാ​യ​ൽ റോ​ഡി​ൽ സു​രേ​ഷി(48)നെയാണ് കോടതി ശിക്ഷിച്ചത്

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​ലു​കാ​രി​യാ​യ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ക്കാ​നാ​യി ക​ട​ന്നു പി​ടി​ച്ച കേ​സി​ൽ പ്ര​തിക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​ന്യാ​കു​മാ​രി പേ​ച്ചി​പ്പാ​റ ക​ടമ്പന​മൂ​ട് കാ​യ​ൽ റോ​ഡി​ൽ സു​രേ​ഷി(48)നെയാണ് കോടതി ശിക്ഷിച്ചത്. ​

അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴയും ആണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ചത്. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ജ​ഡ്ജി ആ​ർ. ​രേ​ഖ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Read Also : കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവം: യുവാവിനെ റിമാൻഡ് ചെയ്തു

2019 സെ​പ്റ്റം​ബ​ർ 26-ന് ​ചാ​രു​പാ​റ തൊ​ട്ടി​ക്ക​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. റ​ബ​ർ വെ​ട്ടു​കാ​ര​നാ​യ പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ൽ​ക്കു​ന്ന​തു പ​ല​രും ക​ണ്ടി​രു​ന്നു. തുടർന്നാ​ണ് കി​ളി​മാ​നൂ​ർ പൊലീ​സ് പ്ര​തി​യെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​ അറസ്റ്റ് ചെയ്ത​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്.​വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ.​ആ​ർ.​വൈ.​അ​ഖി​ലേ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button