Latest NewsNewsTechnology

ദീർഘകാല വാലിഡിറ്റി! ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം, ഈ പ്ലാനുകളെ കുറിച്ച് അറിയൂ

90 ദിവസത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ പുറത്തിറക്കിയ പ്ലാനാണ് 411 രൂപയുടേത്

ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ രണ്ട് പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ബജറ്റിൽ ഒതുങ്ങുന്ന തരത്തിൽ മിതമായ നിരക്കുകളാണ് രണ്ട് പ്ലാനുകളുടെയും സവിശേഷത. 411 രൂപ, 788 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ. ഈ പ്ലാനുകൾ പൂർണ്ണമായും ഡാറ്റ ആനുകൂല്യം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ദീർഘകാലത്തേക്ക് ഡാറ്റ ആവശ്യമായിട്ടുള്ളവർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ട് പ്ലാനുകളെ കുറിച്ചും കൂടുതൽ പരിചയപ്പെടാം.

411 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

90 ദിവസത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ പുറത്തിറക്കിയ പ്ലാനാണ് 411 രൂപയുടേത്. 90 ദിവസം വരെ ഈ പ്ലാനിലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, സിം വാലിഡിറ്റിക്കായി ഒരു അടിസ്ഥാന പ്ലാൻ നിലനിർത്തേണ്ടതാണ്. ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക. അതിനാൽ, 90 ദിവസത്തേക്ക് 180 ജിബി ഡാറ്റ ലഭിക്കും. മറ്റ് അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിന് കീഴിൽ ലഭ്യമല്ല.

788 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

180 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 788 രൂപയുടെത്. ഏകദേശം 6 മാസം വരെ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റയുടെ ഉപയോഗത്തിനുശേഷം ഡാറ്റ വേഗത 40 kbps ആയി കുറയും.

Also Read: ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും: ഇന്നലെ യാത്ര ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button