ബെംഗളൂരു : കര്‍ണാടകയില്‍ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രത്തിന് പച്ചച്ചായം പൂശിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാപരാജനഹള്ളി സ്വദേശി അന്‍വറിനെയാണ് കോലാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാ ഗംഗ മലനിരകളിലെ തെക്കന്‍ കാശി ക്ഷേത്രത്തിലാണ് പച്ചച്ചായം പൂശി, ഇസ്ലാമിക ചിഹ്നങ്ങളും ഇയാള്‍ വരച്ചു ചേര്‍ത്തത് .
Read Also: വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കണമെന്ന് രാഹുൽ ഗാന്ധി
‘ദക്ഷിണകാശി’ എന്നറിയപ്പെടുന്ന അന്താരാ ഗംഗ മലനിരകളിലെ ഗുഹയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബെംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഈ വിനോദസഞ്ചാര, തീര്‍ത്ഥാടന കേന്ദ്രം. കോലാറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണിത് . ഗുഹാക്ഷേത്രത്തില്‍ പച്ചച്ചായം പൂശിയതിനു പുറമേ ചന്ദ്രന്, നക്ഷത്രം എന്നിവയും വരച്ചു ചേര്‍ത്തു . വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
Post Your Comments