ചെറുതോണി: 43 വർഷം മുമ്പ് പോത്തിനെ മോഷ്ടിച്ച ശേഷം മുങ്ങി നടന്നയാൾ പൊലീസ് പിടിയിൽ. വെണ്മണി പുളിക്കത്തൊട്ടി കൊല്ലിക്കൊളവിൽ ജോസ്(62) ആണ് അറസ്റ്റിലായത്.
1980-ൽ പോത്ത് മോഷണക്കേസുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവം നടക്കുമ്പോൾ ജോസിന് 20 വയസായിരുന്നു പ്രായം. കൂട്ടുപ്രതികൾ രണ്ടുപേർ ഇതിനകം മരണമടഞ്ഞു.
Read Also : കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു: ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്കി മധുവിന്റെ മാതാവ്
സംഭവത്തിനു ശേഷം കർണാടകയിലേക്ക് കടന്ന പ്രതി പല സ്ഥലങ്ങളിലും കറങ്ങി നടന്നു. ഒടുവിൽ കട്ടപ്പനയ്ക്കു സമീപം കൊച്ചുതോവാളയിൽ വന്നു താമസിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്നാണ്, ഇയാളെ അറസ്റ്റ് ചെയ്തത്.
ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇടുക്കി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
Post Your Comments