പേരൂർക്കട: വ്യക്തിവിരോധത്താൽ യുവാവിന്റെ വീട് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. തളിയൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ(38) ആണ് അറസ്റ്റിലായത്.
കരമന തളിയൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്കു സമീപം 17-ന് രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രദേശവാസിയായ മിഥുന്റെ വീടിനു നേരേയായിരുന്നു ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ ആക്രമണത്തിൽ തകരുകയും, ഫർണിച്ചറുകൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു.
Read Also : 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു
കരമന സിഐ സുജിത്ത്, എസ്ഐ വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments