Latest NewsNewsBusiness

കോടികൾ ലക്ഷ്യമിട്ട് അപ്ഡേറ്റർ സർവീസ് ലിമിറ്റഡ്! ഐപിഒ ഉടൻ ആരംഭിക്കും, ഔദ്യോഗിക തീയതി അറിയാം

ഓഹരി ഒന്നിന് 10 രൂപയാണ് മുഖവില നിശ്ചയിച്ചിട്ടുള്ളത്

ഓഹരി വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി അപ്ഡേറ്റർ സർവീസ് ലിമിറ്റഡ്. ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കാണ് കമ്പനി തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അപ്ഡേറ്റർ സർവീസിന്റെ പ്രാഥമിക ഓഹരി വിൽപ്പന സെപ്റ്റംബർ 25ന് ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന ഐപിഒ സെപ്റ്റംബർ 27-നാണ് അവസാനിക്കുക. 400 കോടി രൂപയുടെ പുതിയ ഓഹരികളും, നിലവിലുള്ള ഓഹരി ഉടമകളുടെ 8 കോടിയിലധികം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഹരി ഒന്നിന് 10 രൂപയാണ് മുഖവില നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ, ഓരോ ഓഹരിക്കും 280 രൂപ മുതൽ 300 രൂപ വരെ പ്രൈസ് ബാൻഡും നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് കുറഞ്ഞത് 50 യൂണിറ്റുകൾക്കും, തുടർന്ന് 50-ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. കമ്പനിയുടെ ഓഹരികൾ ബിഎസ്ഇയിലും, എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐപിഒയുടെ ബുക്ക് റണ്ണിംഗ് മാനേജർമാരായി ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ്, അഡ്വൈസേഴ്സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: മണ്ണിടിച്ചിൽ: വാഗമണ്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button