വിമാനയാത്രകൾക്ക് നിർബന്ധമായും കയ്യിൽ കരുതേണ്ട രേഖകളിൽ ഒന്നാണ് പാസ്പോർട്ട്. എന്നാൽ, പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്താലോ? ഇത്തരത്തിൽ പാസ്പോർട്ട് രഹിത വിമാന യാത്ര ഒരുക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ മുഖവും വിരലടയാളവും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചാണ് പാസ്പോർട്ട് ഇല്ലാത്ത യാത്രാ സൗകര്യം ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ ദുബായ് എയർപോർട്ടിന്റെ ടെർമിനൽ 3 വഴി യാത്ര ചെയ്യുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ഈ സേവനം ലഭ്യമാകുകയുള്ളൂ.
ഫേഷ്യൽ റെക്കഗ്നിഷൻ എന്ന ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എമിഗ്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുന്നതാണ്. ഇതിനോടനുബന്ധിച്ച് ടെർമിനൽ 3-ൽ സ്മാർട്ട് ഗേറ്റ് സൗകര്യം ഒരുക്കും. ഈ വർഷം ഡിസംബറോടെയാണ് പാസ്പോർട്ട് രഹിത യാത്രാ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. യാത്രക്കാർക്ക് സ്വന്തം ഐഡന്റിറ്റി വഴി ചെക്ക്-ഇൻ നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാൻ സാധിക്കും. ഘട്ടം ഘട്ടമായി മറ്റ് വിമാനത്താവളങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. വ്യോമയാന മേഖല നേരിടുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഇത്തരം അത്യാധുനിക സാങ്കേതികവിദ്യകൾക്ക് കഴിയുന്നതാണ്.
Also Read: കുടുംബ വഴക്ക്: മകനെയും കുടുംബത്തെയും തീകൊളുത്തിയ പിതാവും മരിച്ചു
Post Your Comments