സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ കരുത്ത് പകരാൻ ക്വാൽകോം പുതിയ മിഡ് റേജ് പ്രോസസർ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 2 പുറത്തിറക്കി. മറ്റ് ചിപ്സെറ്റുകളിൽ നിന്നും വ്യത്യസ്തമായി നിരവധി തരത്തിലുള്ള അധിക സവിശേഷതകൾ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 4എൻഎം പ്രോസസ് നോഡിൽ നിർമ്മിച്ച ഈ ചിപ്പിന് 2.4 ഗിഗാഹെർട്സ് വേഗം ലഭിക്കുന്നതാണ്. കൂടാതെ, ക്വിക്ക് ചാർജ് 4+ ഇവ പിന്തുണയ്ക്കുന്നുണ്ട്. അതിനാൽ, ഈ ചിപ്പ് ഉപയോഗിച്ചുള്ള ഫോണിൽ വെറും 5 മിനിറ്റ് കൊണ്ട് 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.
ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും, 144 ഹെർട്സ് വരെ റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാൽകോമിന്റെ സ്പെക്ട്രാ 12 ബിറ്റ് ഇമേജ് സിഗ്നൽ പ്രോസസർ നൽകിയതിനാൽ, 30 എഫ്പിഎസിൽ 4കെ എച്ച്ഡിആർ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുന്നതാണ്. നിലവിൽ, ജിപിയുവിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. റെഡ്മി പുതുതായി പുറത്തിറക്കുന്ന റെഡ്മി നോട്ട് 13 പ്രോയിൽ സ്നാപ്ഡ്രാഗൺ 7 എസ് ജെൻ2 ചിപ്സെറ്റ് നൽകാൻ സാധ്യതയുണ്ട്.
Also Read: വീട്ടില് അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
Post Your Comments