ഡൽഹി: വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനാണ് രാജ്യസഭ അംഗീകാരം നൽകിയത്. 215 പേർ അനുകൂലിച്ച വോട്ടെടുപ്പിൽ, ബില്ലിനെ എതിർത്ത് ആരും രംഗത്തുവന്നില്ല.
രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭരണഘടനയുടെ 128–ാം ഭേദഗതി ബില്ലാണിത്. എന്നാൽ, നിലവിലുള്ള 33 ശതമാനത്തിൽ സംവരണത്തിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് എംപിമാർ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു.
മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരം: സമ്മാനം കൈമാറി മന്ത്രി സജി ചെറിയാൻ
ഭരണപക്ഷ – പ്രതിപക്ഷ പിന്തുണയോടെ ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടു ചെയ്തു.
Post Your Comments