ഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയതെന്നും എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും സഭാംഗങ്ങളും ഈ നേട്ടത്തിന് അർഹരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.
‘സഭാ നേതാവ് എന്ന നിലയിൽ, ഈ സുവർണ്ണ ദൗത്യത്തിനായി അംഗങ്ങൾ നൽകിയ സംഭാവനകൾക്ക് പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു. ലോകസഭയിലെ ഈ തീരുമാനവും ബില്ലിന്റെ രാജ്യസഭയിലെ അവസാനവും സ്ത്രീകളുടെ മാനസികാവസ്ഥയെ മാറ്റും, ബിൽ സൃഷ്ടിക്കുന്ന ആത്മവിശ്വാസം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശക്തിയായി ഉയർന്നുവരും,’ പ്രധാനമന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളില്‍ വികസനത്തിനായി കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ പിണറായി ചെലവഴിച്ചത് 3,800 കോടി രൂപ: മന്ത്രി വി ശിവന്‍കുട്ടി
ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ, എട്ട് മണിക്കൂർ നീണ്ട ചർച്ചയ്‌ക്ക് ശേഷമാണ് പാസാക്കിയത്. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. പാർലമെന്റ് നടപടികൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറ്റിയതിന് ശേഷം, ആദ്യം അവതരിപ്പിച്ചതും പാസാക്കിയതുമായ ഭരണഘടനാ ഭേദഗതി ബില്ലായിരുന്നു ഇത്.
Post Your Comments