കടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടില്‍ നിന്നും പതിനൊന്നര പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഹോം നഴ്സായ അമ്മയും മകനും അറസ്റ്റിൽ. വാഗമണ്‍ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയില്‍പുതുവേല്‍ അന്നമ്മ (കുഞ്ഞുമോള്‍-63), മകന് എന്‍.ഡി. ഷാജി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഇന്ത്യയുമായുള്ള എല്ലാ ബന്ധവും നിർത്തണം: കാനഡയിലെ ഖാലിസ്ഥാൻ ഭീകരക്ക് പിന്തുണയുമായി ഇസ്ലാമിക സംഘടനകള്‍
മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്ന അന്നമ്മ, ഈ വീട്ടിലെ വയോധികയായ അമ്മയുടെയും ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം പതിനൊന്നര പവന് സ്വര്‍ണം പല സമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു. വീട്ടുകാര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നശേഷം പകരം മുക്കുപണ്ടം വയ്ക്കുകയും ചെയ്തു. വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന്, കടുത്തുരുത്തി പൊലീസില്‍ പരാതി നല്കി.
ചോദ്യം ചെയ്യലില്‍ താനാണ് സ്വര്‍ണം എടുത്തതെന്നും മകന് അതു വിറ്റ് കാശാക്കുകയായിരുന്നുവെന്നും അന്നമ്മ പൊലീസിനോട് വെളിപ്പെടുത്തി. ഇവര്‍ ജോലി ചെയ്തിരുന്ന വീടിനു സമീപം ഒളിപ്പിച്ചുവച്ച നിലയില്‍ മോഷ്ടിച്ച മൂന്നു പവനോളം സ്വര്‍ണവും, കൂടാതെ മകനില്‍ നിന്നു സ്വര്‍ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments