KeralaLatest NewsNews

ഒരു ലക്ഷത്തിലേറെ കുടിശിക: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

തിരുവനന്തപുരം: മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം അവസാനിപ്പിച്ചത്.

മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.

മെയ് 22 മുതലുള്ള കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് 5 തവണ കത്ത് അയച്ചിരുന്നു. കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ല. തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button