Latest NewsNewsTechnology

വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി വാട്സ്ആപ്പ്, പുതിയ അപ്ഡേറ്റുകൾ ഇതാ എത്തി

ഇന്ത്യയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്ഡേറ്റിന് തുടക്കമിട്ടത്

വാട്സ്ആപ്പ് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി മെറ്റ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം വാണിജ്യ ഇടപാടുകൾ വേഗത്തിൽ നടത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനം നേരത്തെ ഉണ്ടെങ്കിലും, ഇത്തവണ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലെ പേയ്മെന്റ് ഫീച്ചറിലാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ഈ അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നൽകുന്ന സേവനങ്ങൾക്കുള്ള തുക വാട്സ്ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ സാധിക്കും.

യുപിഐ ഇടപാടിന് പുറമേ, പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ചും ഇടപാട് നടത്താൻ സാധിക്കും. ഇന്ത്യയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്ഡേറ്റിന് തുടക്കമിട്ടത്. ഇതിന് പുറമേ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് മെറ്റ വെരിഫൈഡ് അക്കൗണ്ട് നൽകുന്നതാണ്. വിവിധതരത്തിലുള്ള ഇടപാടുകളിൽ നിന്ന് വാണിജ്യ അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനാണ് ഇത്തരത്തിൽ വെരിഫിക്കേഷൻ പ്രക്രിയ നടത്തുന്നത്.

Also Read: വെള്ളം ചോദിച്ച് ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു: 10 ദിവസത്തിന് ശേഷം യുവാക്കൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button