തിരുവനന്തപുരം: ലോകത്താദ്യമായി ‘ഗ്രഫീൻ നയം’ പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം. ഇതിനകം തയ്യാറാക്കിക്കഴിഞ്ഞ നയം ഒരിക്കൽ കൂടി ഫൈൻ ട്യൂൺ ചെയ്ത് ഉടനെ പ്രഖ്യാപിക്കും.
Read Also: കാനഡയില്‍ സുഖ ദുനേകെ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക?
പ്രോട്ടോടൈപ്പിൽ നിന്ന് പൈലറ്റ് പ്രോജക്ടിലേക്കും തുടർന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിലേക്കും ക്രമാനുഗതമായി മുന്നേറുന്ന വിധമായിരിക്കും ഗ്രഫീൻ പാതയിലെ കേരള സഞ്ചാരം. ഗ്രഫീന്റെ വ്യാവസായികോൽപാദനം ഇതിനകം തുടങ്ങിക്കഴിഞ്ഞ കൊച്ചി കാർബോറാണ്ടത്തിന്റെ വിജയാനുഭവം നമുക്ക് മുന്നിലുണ്ട്. ഗ്രഫീനിലെ റി96സർച്ച് ആന്റ് ഡവലപ്‌മെന്റ് നേതൃത്വം ഡിജിറ്റൽ സർവ്വകലാശാലക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദന പദ്ധതികളുടെ നേതൃത്വം വ്യവസായവകുപ്പിനും ആയിരിക്കും.
ഗ്രഫീൻ ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികളും കിൻഫ്രയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Post Your Comments