ചെറുതോണി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43കാരനെയാണ് കോടതി ശിക്ഷിച്ചത്.
ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
Read Also : ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ വനിതാ എസ്ഐയെ കാറുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി: കോൺസ്റ്റബിൾമാർ അറസ്റ്റിൽ
2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി പെൺകുട്ടി തനിച്ചുള്ള സമയം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കാഞ്ഞാർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ 14 സാക്ഷികളെയും 15 പ്രമാണങ്ങളും കോടതി മുമ്പാകെ ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
Post Your Comments