KeralaLatest NewsNews

വയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളേയും കണ്ടെത്തിയത് ഗുരുവായൂരില്‍ നിന്ന്

വയനാട്: വയനാട് കമ്പളക്കാട് നിന്ന് കാണാതായ വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും കണ്ടെത്തി . ഗുരൂവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

Read Also: കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇവര്‍ തൃശൂരിലുള്ളതായി നേരത്തെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഷൊര്‍ണൂരിലുള്ള ബന്ധുവില്‍നിന്നും പണം വാങ്ങിയ ശേഷമാണ് ഇവര്‍ തൃശൂരിലേക്ക് തിരിച്ചതെന്നും പോലീസ് വ്യക്തമാക്കി.

നേരത്തെ അമ്മയും മക്കളും കോഴിക്കോട്ട് എത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നു കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. പരശുറാം എക്‌സ്പ്രസിലും നേത്രാവതി എക്‌സ്പ്രസിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തൃശൂരിലുള്ളതായി വിവരം ലഭിച്ചത്. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button