പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷവാർത്തയുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവാസികൾക്ക് എസ്ബിഐയുടെ യോനോ ആപ്പ് മുഖാന്തരം അക്കൗണ്ട് തുറക്കാനുള്ള അവസരമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ ഇത്തരത്തിൽ തുറക്കാൻ സാധിക്കും. എൻആർഇ, എൻആർഒ അക്കൗണ്ടുകൾക്കാണ് എസ്ബിഐ അനുമതി നൽകിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളെ എസ്ബിഐക്ക് കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിന് അപേക്ഷ സമർപ്പിച്ചാൽ, അവയുമായി ബന്ധപ്പെട്ട പുരോഗതി വളരെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
വിദേശ ഇന്ത്യക്കാർക്ക് അവിടെ നിന്ന് ലഭിക്കുന്ന പണം നിക്ഷേപിക്കാൻ ഇന്ത്യയിൽ അവരുടെ പേരിൽ തുറക്കുന്ന അക്കൗണ്ടാണ് എൻആർഇ അക്കൗണ്ട്. ഈ അക്കൗണ്ടിന് നികുതി ബാധകമല്ല. അതേസമയം, എൻആർഐയുടെ പേരിൽ ഇന്ത്യയിലെ പണം സൂക്ഷിക്കാൻ തുറക്കുന്ന അക്കൗണ്ടാണ് എൻആർഒ അക്കൗണ്ട്. ഈ അക്കൗണ്ടിന് നികുതിയുണ്ട്. എൻആർഒ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് 30 ശതമാനമാണ് നികുതി നൽകേണ്ടത്.
Also Read: സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചു: കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍
Post Your Comments