കൊച്ചി: കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ പരിശോധന നടത്തി കേരളാ പോലീസ്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളാ പോലീസിന്റെ നടപടി. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷനാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസ് സംഘമാണ് ഇഡി ഓഫിസിൽ പരിശോധന നടത്തുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നൽകുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അരവിന്ദാക്ഷൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പോലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നൽകാൻ മർദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതിയിലുള്ളത്.
Post Your Comments