CinemaLatest NewsNewsIndiaEntertainmentKollywood

‘എന്റെ ശക്തി, എന്റെ കണ്ണീരൊപ്പുന്നവൾ, എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി’: വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമയുടെ വാക്കുകൾ

ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോ​ഗ വാർത്ത ആരാധകരും തമിഴ് സിനിമാ ലോകവും വായിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇപ്പോഴിതാ, വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമയുടെ ഒരു പഴയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മകളെ കുറിച്ച് ഓർത്ത് അഭിമാനം കൊള്ളുന്ന ഒരമ്മയാണ് താനെന്നാണ് ഫാത്തിമ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മകളുടെ ഓരോ നേട്ടങ്ങളും ആഘോഷമാക്കുന്ന അമ്മയായിരുന്നു ഫാത്തിമ. ചെന്നൈയിലെ സേക്രഡ് ഹാർട്ട് സ്കൂളിൽ കൾച്ചറൽ സെക്രട്ടറിയായതിന് ശേഷം മകൾ മീരയുടെ ഫോട്ടോ ഫാത്തിമ പങ്കുവെച്ചിരുന്നു. ഇതിനെഴുതിയ ക്യാപ്‌ഷൻ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘എന്റെ ധൈര്യത്തിന് പിന്നിലെ ശക്തി, എന്റെ കണ്ണീരിന്റെ ആശ്വാസം, എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി മീര കുട്ടിക്ക് ഒരുപാട് അഭിനന്ദനങ്ങൾ’, എന്നാണ് ഫാത്തിമ എഴുതിയത്. ഈ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നൊമ്പരമായി മാറുന്നത്.

അതേസമയം, വിജയ് ആന്റണിയുടെ പുതിയ ചിത്രം രത്തം റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് താരത്തെ തേടി ദുഃഖവാർത്ത എത്തിയത്. അടുത്തിടെ വിജയ് ആന്റണിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടത്തിയ സംഗീത നിശ വലിയ വിജയമായിരുന്നു. സംഗീത സംവിധാനത്തിൽ നിന്നും നിർമാതാവ്, അഭിനേതാവ്, ഗാനരചന, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ മേഖലകളിലും വിജയ് ആന്റണി കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാത്തിമ വിജയ് ആന്റണിയാണ് ഭാര്യ. മീരയെ കൂടാതെ ലാറ എന്ന ഒരുമകൾ കൂടി ദമ്പതികൾക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button