
ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കും. പതിവിലും വ്യത്യസ്ഥമായി ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പ് ചേർന്ന് ആളുകൾ ടിക്കറ്റ് എടുത്തതോടെയാണ് വിൽപ്പന ഹിറ്റായി മാറിയത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഇതുവരെ 74 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. അവസാന ദിവസമായ ഇന്ന് വിൽപ്പന 76 ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
മുൻ വർഷത്തേക്കാൾ വലിയ സമ്മാനത്തുകയായതിനാൽ ഇത്തവണ ടിക്കറ്റുകളുടെ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. കൂടാതെ, കൂടുതൽ ആളുകൾക്ക് സമ്മാനം ലഭിക്കുന്നതിനുള്ള അവസരം ഒരുക്കിയതും വിൽപ്പനയുടെ ആക്കം കൂട്ടി. ഇത്തവണ 85 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ പകുതിയിലധികം വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം നറുക്കെടുപ്പിന്റെ തലേദിവസം തന്നെ ടിക്കറ്റ് വിതരണം നിർത്തിയിരുന്നെങ്കിലും, ഇക്കുറി ഇന്ന് രാവിലെ 10:00 മണി വരെ ലോട്ടറി ഓഫീസിൽ നിന്ന് ഏജന്റുമാർക്ക് ടിക്കറ്റ് വാങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ട്. 500 രൂപയാണ് ഓണം ബമ്പറിന്റെ വില.
Also Read: വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
Post Your Comments