മലപ്പുറം: പഠിച്ച സ്‌കൂളിലെ അദ്ധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. അശ്ലീല ഫോട്ടോകളായി രൂപഭേദം വരുത്തിയ ഫോട്ടോ ഉപയോഗിച്ച് പ്രധാന അദ്ധ്യാപികയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അദ്ധ്യാപികമാര്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എടുത്തായിരുന്നു മോര്‍ഫ് ചെയ്തത്.
Read Also: അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്: തുറന്നു പറഞ്ഞ് കനി കുസൃതി
പ്രതിയുടെ ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍ എന്നിവയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോര്‍ഫു ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അദ്ധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമാണ് ഇങ്ങനെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്‌സും
ഉണ്ട്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ലഭിച്ചിട്ടുണ്ടൊ എന്ന് അന്വേഷിച്ച് വരികയാണ്.
Post Your Comments