ശബരിമല ദർശനത്തിനൊരുങ്ങി വിവാദത്തിലായ ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായിരുന്ന ഫാദര്‍ മനോജ് സന്നിധാനത്തെത്തി. വിശ്വാസ പ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ഫാദര്‍ മനോജിന്‍റെ സഭ ശുശ്രൂഷ ലൈസൻസ് റദ്ദാക്കായിരുന്നു. ഇന്നലെ തിരുമല ക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കി യാത്ര പുറപ്പെട്ട അദ്ദേഹം പുലർച്ചെ പമ്പയിലെത്തി. രാവിലെയാണ് പതിനെട്ടാം പടി ചവുട്ടി അയ്യനെ കണ്ടത്.
മറ്റുള്ള മതങ്ങളെ അറിയാന്‍ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് വിവാദം ഉണ്ടായ സമയം അദ്ദേഹം പറഞ്ഞിരുന്നു. തത്ത്വമസി എന്നത് ലോകം മുഴുവന്‍ ഉള്‍കൊള്ളേണ്ട സത്യം ആണെന്നും മതത്തിന് അതീതമായി, അത് ദൈവത്തെ അറിയാനും ആസ്വദിക്കാനും അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ പുരോഹിതന്‍ ആയി നിന്നു കൊണ്ട് മറ്റുള്ള മതത്തെ ഉള്‍കൊള്ളാനും പഠിക്കാനും തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നുമാണ് മനോജ് മലയണിഞ്ഞത്. ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച് നാല്‍പത്തിയൊന്ന് ദിവസത്തെ കഠിന വ്രതം എടുത്ത്ആണ് ശബരീശനെ കാണാൻ അദ്ദേഹം എത്തിയത്.
Leave a Comment