സൗത്ത് കരോലിന: അമേരിക്കയുടെ യുദ്ധവിമാനമായ എഫ്-35 നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, യുദ്ധവിമാനത്തിന്റെ ലൈറ്റ്നിംങില്‍ നിന്ന് ചാടിയ പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സൗത്ത് കരോലിനയില്‍ വെച്ചാണ് അപകടം നടന്നത്.
Read Also: ‘രാജ്യത്തിന്റെ താൽപ്പര്യങ്ങൾ പരമപ്രധാനം’: കാനഡ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കോൺഗ്രസ്
നോര്‍ത്ത് ചാള്‍സ്റ്റണിന്റെ വടക്കുള്ള രണ്ട് തടാകങ്ങള്‍ കേന്ദ്രീകരിച്ച് വിമാനത്തിനായി തിരച്ചില്‍ നടക്കുകയാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്തില്‍ നിന്ന് ചാടിയ പൈലറ്റ് നോര്‍ത്ത് ചാള്‍സ്റ്റണ്‍ പരിസരത്താണ് പാരച്യൂട്ടില്‍ സുരക്ഷിതമായി വീണത്. അദ്ദേഹം നിലവില്‍ ഇവിടുത്തെ ആശുപത്രിയിലാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മേജര്‍ മെലാനി സലീനാസ് പറഞ്ഞു.
കാണാതായ എഫ്-35 ലൈറ്റ്നിംങ് II ജെറ്റിന്റെ സ്ഥാനവും പാതയും അടിസ്ഥാനമാക്കി, മൗള്‍ട്രി തടാകവും മരിയോണ്‍ തടാകവും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ജോയിന്റ് ബേസ് ചാള്‍സ്റ്റണിലെ സീനിയര്‍ മാസ്റ്റര്‍ സര്‍ജന്റ് ഹെതര്‍ സ്റ്റാന്റണ്‍ പറഞ്ഞു.
എന്തുകൊണ്ടാണ് പൈലറ്റ് വിമാനത്തില്‍ നിന്ന് ചാടിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, രണ്ടാമത്തെ എഫ് -35 ന്റെ പൈലറ്റ് ജോയിന്റ് ബേസ് ചാള്‍സ്റ്റണിലേക്ക് സുരക്ഷിതമായി മടങ്ങിയെന്ന് സലീനാസ് പറഞ്ഞു.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച ഈ വിമാനങ്ങള്‍ക്ക് ഓരോന്നിനും ഏകദേശം 80 മില്യണ്‍ യുഎസ് ഡോളറാണ് വില.
Post Your Comments