സ്റ്റൈലിഷ് ലുക്കിൽ ഉള്ളതും, അത്യാധുനിക ഫീച്ചറുകൾ ഉള്ളതുമായ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ഇത്തരം സ്മാർട്ട്ഫോണുകൾക്ക് പലപ്പോഴും ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയായിരിക്കില്ല. നിരവധി ബ്രാൻഡുകൾ ഇതിനോടകം തന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹാൻസെറ്റുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ആഗോള വിപണിയലടക്കം ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. മാസങ്ങൾക്കു മുൻപ് സാംസംഗ് പുറത്തിറക്കിയ ബഡ്ജറ്റ് സെഗ്മെന്റിലെ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എം13. ലോഞ്ച് ചെയ്ത വിലയെക്കാൾ ഇപ്പോൾ 5000 രൂപ കിഴിവിലാണ് സാംസംഗ് ഗാലക്സി എം13 ലഭ്യമാക്കിയിരിക്കുന്നത്. ഓഫർ വിലയെക്കുറിച്ച് അറിയാം.
സാധാരണയായി ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ കിഴിവ് ലഭ്യമാണ്. എന്നാൽ, പതിവിലും വ്യത്യസ്ഥമായി ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എം13-ന് 28 ശതമാനം കിഴിവാണ് ഒരുക്കിയിരിക്കുന്നത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ എത്തുന്ന വേരിയന്റിനാണ് ആമസോണിൽ ഈ ഓഫർ നൽകിയിരിക്കുന്നത്. ഇതോടെ, 17,999 രൂപ വിലമതിക്കുന്ന സാംസംഗ് ഗാലക്സി എം13 ഓഫർ വിലയായ 12,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബാങ്ക് ഓഫറുകൾ ഒന്നും ഉൾപ്പെടുത്താതെയാണ് ഈ കിഴിവ്.
Post Your Comments