KeralaLatest NewsNews

ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍

ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട, മനസിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാന്‍ ശ്രമിക്കണം

തൃശൂര്‍:ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ‘തനിക്ക് മുന്‍ഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാന്‍ ശ്രമിക്കണം’, മന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് ക്രൂരമർദ്ദനം: ഏഴ് എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

പൈസയ്ക്ക്  അയിത്തമില്ല, മനുഷ്യന് അയിത്തം കല്‍പ്പിക്കുന്നു. ജാതി വ്യവസ്ഥ മനസില്‍ പിടിച്ച കറയാണ്. കണ്ണൂര്‍ സംഭവത്തില്‍ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ താന്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button