Latest NewsNewsIndiaBollywoodEntertainment

ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥ ‘മെയ്ഡ് ഇന്‍ ഇന്ത്യ’: വമ്പന്‍ ചിത്രവുമായി രാജമൗലി

ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്

ഇന്ത്യൻ സിനിമയുടെ പിതാവ്ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇൻ ഇന്ത്യ’യുമായി എസ്എസ് രാജമൗലി. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.

read also: പാക് സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്ക്ക് എതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിന് വേണ്ടിയല്ല:ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചിത്രത്തിന്‍റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ഈ സിനിമയുടെ ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്‍റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു- എസ്എസ് രാജമൗലി തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.

മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button