തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സൈബർ പോലീസ്. എ എ റഹീമിന്റെ ഭാര്യയായ അമൃത റഹിമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഫേസ് ബുക്കിലെ ചിത്രങ്ങളെടുത്ത് മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത് ഒരു വ്യാജ പ്രൊഫൈലിൽ നിന്നാണ്. മറ്റു സ്ത്രീകളുടേയും ചിത്രങ്ങൾ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ ഐഡിയെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി നൽകണം: കെഎസ്ഇബി ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി
Post Your Comments