കോഴിക്കോട്: സംസ്ഥാനത്ത് 2018 മുതല്‍ നിപ ബാധയ്ക്ക് കാരണം ഒരേ നിപ വൈറസാണെന്ന് സ്ഥിരീകരിച്ചു. വൈറസിന് ജനിതക മാറ്റമില്ലെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 2018, 2019, 2021, 2023 വര്‍ഷങ്ങളിലെ നിപ ബാധയ്ക്ക് കാരണം ഒരേ വൈറസ് തന്നെയെന്നാണ് സ്ഥിരീകരിച്ചത്.
Read Also: ‘ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും’: പരിഹാസവുമായി കൃഷ്ണകുമാർ
നിപ വൈറസിന്റെ ഹ്യൂമന്‍ സീക്വന്‍സിംഗില്‍ അതേ വൈറസ് ആണെന്ന സാമ്യം ഇപ്പോഴും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളും ശേഖരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരായാലും 21 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്നും നിപ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
Post Your Comments