തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, കോടികള്‍ ചെലവഴിച്ച് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ചാണ് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ ഓഫീസുകളില്‍ ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണ് ഇതിനുള്ള കരാര്‍ ഏറ്റെടുത്തത്. 2.53 കോടി രൂപയാണ് പൊതുഭരണവകുപ്പ് ഇതിനായി അനുവദിച്ചത്.
Read Also: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍
സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ ഓഫീസ് പരിസരത്ത് സിസിടിവി സ്ഥാപിച്ച വകയിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്. ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്. ആറ് മാസത്തെ സംഭരണശേഷിയുള്ള ക്യാമറകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഉള്‍പ്പെടെയാണ് ഈ തുക. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫീസാണ് അനക്സ് രണ്ടില്‍ പ്രവര്‍ത്തിക്കുന്നത്.
Post Your Comments