ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇത്തവണ ഗ്രൂപ്പ് കോളിംഗിലാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് കോളുകൾ കൂടുതൽ സുഗമമാക്കാൻ ഒരേസമയം 31 ആളുകളെ വരെ ഉൾപ്പെടുത്താൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. കോള്‍ ടാബിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്.
സാധാരണയായി 32 പേരെ ഉൾപ്പെടുത്തി വാട്സ്ആപ്പിൽ ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കും. എന്നാൽ, കോൾ ആരംഭിക്കുന്ന സമയത്ത് 15 ഉപഭോക്താക്കളെ മാത്രമാണ് ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഈ പ്രശ്നത്തിനാണ് പുതിയ ഫീച്ചറിലൂടെ പരിഹാരം കണ്ടിരിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് കോൾ ആരംഭിക്കുമ്പോൾ തന്നെ 31 ആളുകളെ ഒറ്റയടിക്ക് കണക്ട് ചെയ്യാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഉടൻ വൈകാതെ തന്നെ മറ്റു ഉപഭോക്താക്കളിലേക്കും എത്തുന്നതാണ്.
Post Your Comments