ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാൻ ആഡംബര ബ്രാൻഡുകൾ എത്തുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിന്റെ ഏറ്റവും പുതിയ പ്രോജക്ടായ ജിയോ വേൾഡ് പ്ലാസയിലൂടെയാണ് ആഡംബര ബ്രാൻഡുകൾ ആധിപത്യം ഉറപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാൾ കൂടിയാണ് ജിയോ വേൾഡ് പ്ലാസ. നിലവിൽ, ഒട്ടനവധി ആഡംബര ബ്രാൻഡുകൾ ജിയോ വേൾഡ് പ്ലാസയിൽ സ്റ്റോറുകൾ ആരംഭിക്കാനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ജിയോ വേൾഡ് പ്ലാസ സ്ഥിതി ചെയ്യുന്നത്.
ഈ വർഷത്തെ ഉത്സവ സീസണിന് മുന്നോടിയായി ജിയോ വേൾഡ് പ്ലാസ പ്രവർത്തനമാരംഭിച്ചേക്കുമെന്നാണ് സൂചന. ഇതോടെ, ഒരു ഡെസനിലധികം ആഡംബര വിദേശ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയുടെ ഭാഗമാകും. ഇവയിൽ ഭൂരിഭാഗവും ഇഷാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടയിലിന്റെ പങ്കാളികളാണ്. ജിയോ വേൾഡ് പ്ലാസ യാഥാർത്ഥ്യമാകുന്നതോടെ, ലൂയി വിറ്റൺ, ഗുച്ചി, കാർട്ടിയർ, ബർബെറി, ബൾഗേറിയ, ഡിയോർ, റിമോവ, ഐഡബ്ല്യുസി ഷാഫ്ഹൗസർ, റിമോവ, റിച്ചെമോണ്ട്, കെറിംഗ് തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇടംപിടിക്കുന്നതാണ്.
Also Read: ലൈംഗിക സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ബീറ്റ് റൂട്ട് !!
Post Your Comments