ഹിന്ദി അടിച്ചേൽപ്പിക്കുന്നു: സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി ഡിഎംകെ

ഡൽഹി: സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി ഡിഎംകെ. സഭയുടെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്‌ച പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങുമായി ബന്ധപ്പെട്ടാണ് പരാതികൾ ഉയർന്നത്. പതാക ഉയർത്തൽ ചടങ്ങിൽ ഹിന്ദിയിൽ മാത്രം രേഖകൾ അച്ചടിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി ഡിഎംകെ പ്രതിനിധിയും രാജ്യസഭാ എംപിയുമായ തിരുച്ചി ശിവ ഇവ കീറിയെറിഞ്ഞതായാണ് റിപ്പോർട്ട്. മറ്റ് നിരവധി ഡിഎംകെ നേതാക്കളും സമാനമായ പരാതി ഉന്നയിച്ചു.

യോഗത്തിൽ മന്ത്രിമാർക്ക് മാത്രം കസേരകൾ നൽകിയതും, ക്രമരഹിതമായ രീതിയിൽ ഇരിപ്പിടങ്ങൾ ഒരുക്കിയതും പ്രതിഷേധത്തിന് കാരണമായി. ലോക്‌സഭാ ഉപനേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിംഗാണ് സർവകക്ഷി യോഗത്തിന് അധ്യക്ഷത വഹിച്ചത്. തുടർന്ന്, ഇനി മുതൽ ഇംഗ്ലീഷ് പതിപ്പുകളും ലഭ്യമാക്കുമെന്ന് രാജ്‌നാഥ് സിംഗ് തിരുച്ചി ശിവയ്ക്ക് ഉറപ്പ് നൽകി.

Share
Leave a Comment