Latest NewsKerala

ആലപ്പുഴയില്‍ നിരോധനാജ്ഞ തുടരുന്നു: ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ മന്ത്രിമാരും പങ്കെടുക്കും

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഇതുവരെ 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു

ആലപ്പുഴ: മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് ഇരട്ട കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴ ജില്ലയില്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ച്‌ ജില്ലാ ഭരണകൂടം.
ജില്ല കളക്ടറുടെ സാന്നിധ്യത്തില്‍ നാളെ വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കളക്ടറേറ്റിലാണ് യോഗം. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം അതീവജാഗ്രത നിലനില്‍ക്കുകയാണ്. ജില്ലയില്‍ നിരോധനാജ്ഞയും തുടരുകയാണ്. മണിക്കൂറുകളുടെ ഇടവേളയിലാണ് ആലപ്പുഴ ജില്ലയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്.

ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്റെ സമീപത്ത് കൂടെയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം പോയത്.എസ്ഡിപിഐ നേതാവ് അഡ്വ. കെഎസ് ഷാനിന്റെയും ബിജെപി നേതാവ് അഡ്വ. രഞ്ജിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറിയിച്ചു.ചിലര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ചിലര്‍ മാസ്‌ക് ധരിക്കുകയോ തുണി കൊണ്ട് മുഖം മറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഒരാള്‍ തൊപ്പി വച്ചതായും കാണുന്നു.

ഈ ദൃശ്യങ്ങള്‍ രഞ്ജിത് കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് 250 മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്തെ സിസിടിവിയിലാണ് ബൈക്കുകള്‍ വരുന്നത് പതിഞ്ഞിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ വ്യാപകമായ റെയ്ഡ് തുടരുകയാണ്. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഇതുവരെ 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. എത്ര വലിയ നേതാക്കളായാലും അറസ്റ്റ് ചെയ്യും. ഇപ്പോൾ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരാരും പ്രതികളല്ല.

ഇരുപക്ഷത്തും ഉള്ളവരാണ് കസ്റ്റിഡിയിലുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഹർഷിത പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്‌ച്ചയും ഉണ്ടായിട്ടില്ലെന്നും ഹർഷിത കൂട്ടിച്ചേർത്തു. ഓരോ വീട്ടിലും സംരക്ഷണം നൽകാനാകില്ല. പോലീസിന്റെ ഭാഗത്ത് ഇത്രയും സമ്മർദ്ദം ചെലുത്തുന്നത് അന്വേഷണത്തേയും ബാധിക്കും. ആരേയും നിയമം കൈയ്യിലെടുക്കാൻ അനുവദിക്കില്ല. വളരെ ഗൗരവമുള്ള വിഷമാണിതെന്നും ആജീവനാന്തം ജയിലിൽ കിടിക്കേണ്ടി വരുമെന്നും ഹർഷിത മാദ്ധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button