
ന്യൂയോര്‍ക്ക്: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ആഗോള വ്യാപകമായി എണ്ണയുടെ ആവശ്യം വര്‍ദ്ധിച്ചതിനിടയിലാണ് എണ്ണവില ഉയരുന്നത്. ആഗോള എണ്ണവില 94 ഡോളറില്‍ എത്തിയ സാചര്യത്തില്‍ ഇന്ധനത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു മേലുള്ള സമ്മര്‍ദവും ശക്തമാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും മികച്ച നിലവാരത്തിലൂടെയാണ് എണ്ണവില നീങ്ങുന്നത്.
Read Also: മോദി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിൽ: ജനജീവിതം ദുസ്സഹമായെന്ന് ഇ പി ജയരാജൻ
പ്രമുഖ എണ്ണ ഉല്‍പ്പാദകരായ സൗദിയും റഷ്യയും ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെ തുടരാന്‍ തീരുമാനിച്ചതോടെ എണ്ണവില വര്‍ദ്ധിക്കാനുള്ള സാധ്യതയാണുള്ളത്. നിര്‍മ്മാണം, ഗതാഗതം, കൃഷി എന്നിവയെല്ലാം ഇന്ധന വിലയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇന്ധനവില മാറാത്തത് സമ്മര്‍ദ്ദം അല്‍പം കുറയ്ക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന എല്ലാ വസ്തുക്കളുടെയും വില വര്‍ദ്ധിക്കാന്‍ ഈ പ്രതിഭാസം കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments