Latest NewsKeralaNews

കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവ് വേട്ട. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കഞ്ചാവ് ചെടിയും, കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വദേശി റോബിൻ (33 വയസ്സ്) എന്നയാളെയാണ് 250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനും കഞ്ചാവ് ചെടി നട്ടുവളർത്തിയതിനും എക്‌സൈസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് കഞ്ചാവ് ചില്ലറ വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 10 വർഷം വരെ കഠിന തടവും ഒരുലക്ഷം രൂപ വരെ പിഴയുമാണ് കഞ്ചാവ് ചെടി നട്ടു വളർത്തിയാൽ കിട്ടുന്ന ശിക്ഷ.

Read Also: ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഫോക്സ്കോൺ, പുതിയ നിയമനങ്ങൾ ഉടൻ നടത്തിയേക്കും

കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ബി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്, ശ്രീനാഥ്, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സ്‌നേഹ സാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Read Also: ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ആഡംബര ബ്രാൻഡുകൾ എത്തുന്നു, ജിയോ വേൾഡ് പ്ലാസ ഉടൻ തുറന്നേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button