ErnakulamLatest NewsKeralaNattuvarthaNews

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് കോടതിയിലെത്തുന്നത്. വീണ വിജയൻ, മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് പുനപരിശോധന ഹർജി പരിഗണിക്കുക.

ഹർജിയിൽ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂർത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേസിൽ തന്റെ വാദം കേൾക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളിയതെന്ന് ഹർജിക്കാരൻ പറയുന്നു. എന്നാൽ, വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button