Latest NewsNewsBusiness

ഉത്സവകാല ഓഫറുകളുമായി ബാങ്ക് ഓഫ് ബറോഡ! പുതിയ ക്യാമ്പയിനിന് തുടക്കമായി

ഇത്തവണ നാല് പുതിയ സേവിംഗ്സ് അക്കൗണ്ടുകളാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്

ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. വരാനിരിക്കുന്ന ഉത്സവ സീസണുകളെ ലക്ഷ്യമിട്ട് ‘ബി.ഒ.ബി.കെ സംഗ് ത്യോഹാർ കി ഉമംഗ്’ എന്ന പേരിലാണ് പുതിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും ഇളവുകളും ഉൾക്കൊള്ളിച്ച 4 പുതിയ സേവിംഗ്സ് അക്കൗണ്ടുകൾ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയ്ക്ക് ആകർഷകമായ പലിശ നിരക്കുകൾ ലഭ്യമാണ്.

ഉത്സവകാല ഓഫറുകളോടനുബന്ധിച്ച് പ്രതിവർഷം 8.40 ശതമാനം മുതൽ ആരംഭിക്കുന്ന ഭവന വായ്പകളും, 8.70 ശതമാനം മുതൽ ആരംഭിക്കുന്ന വാഹന വായ്പകളും, 8.55 ശതമാനം മുതൽ ആരംഭിക്കുന്ന വിദ്യാഭ്യാസ വായ്പകളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ, ഇലക്ട്രോണിക്സ്, ഫുഡ്, ട്രാവൽ തുടങ്ങിയ മുൻനിര ബ്രാൻഡുകളുമായി ചേർന്ന് ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഉത്സവകാല ഓഫറുകൾ നൽകുന്നതാണ്.

Also Read: വായ്പ തിരിച്ചടവ് മുടങ്ങിയാൽ പേടിക്കേണ്ട! കൃത്യമായി ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിൽ എത്തും

ഇത്തവണ നാല് പുതിയ സേവിംഗ്സ് അക്കൗണ്ടുകളാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ആജീവനാന്ത മിനിമം ബാലൻസ് അക്കൗണ്ടായ ബി.ഒ.ബി ലൈറ്റ് സേവിംഗ്സ് അക്കൗണ്ട്, വിദ്യാർത്ഥികൾക്കുള്ള സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടായ ബി.ഒ.ബി സേവിംഗ്സ് അക്കൗണ്ട്, ഫാമിലി സേവിംഗ്സ് അക്കൗണ്ടായ മൈ ഫാമിലി മൈ ബാങ്ക് അക്കൗണ്ട്, ബറോഡ എൻആർഐ പവർ ബാങ്ക് അക്കൗണ്ട് എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവിംഗ്സ് അക്കൗണ്ടുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button