KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തിന് നേതൃത്വം കൊടുക്കുന്ന രാജ്യമായി മാറി: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തിന് നേതൃത്വം കൊടുക്കുന്ന രാജ്യമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോഷകാഹാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘2014ൽ ഒരു മൂന്നാം യു.പി.എ സർക്കാരായിരുന്നു വന്നിരുന്നതെങ്കിൽ ഈ രാജ്യം മറ്റൊരു പാകിസ്ഥാൻ ആകുമായിരുന്നു’: സന്ദീപ് വാര്യർ

‘എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം’ എന്ന ആശയവുമായി രാജ്യത്തെ നയിക്കുന്ന മോദി ഇന്ന് ലോക നായകനായിരിക്കുകയാണ്. ഭാരതം ഇന്ന് ലോകത്തിന് നേതൃത്വം കൊടുക്കുന്ന രാജ്യമായി മാറി. ജി 20 യുടെ നായകസ്ഥാനം ഭാരതം വഹിച്ചപ്പോൾ ‘ലോകമേ തറവാട്’ ( വസുധൈവ കുടുംബകം) എന്ന ആപ്തവാക്യം ലോകത്തെ ഓർമ്മപ്പെടുത്തുകയായിരുന്നു. ഭാരതം വാക്‌സിൻ കണ്ടു പിടിച്ചത് ലോകത്തെ മുഴുവനായി കോവിഡിൽ നിന്നും രക്ഷിക്കാനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ഭാരതത്തിന് ഒരു നാഥനുണ്ടായിരിക്കുകയാണ്. ഓരോ ഭാരതീയനും അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന സാഹചര്യമാണിന്നുള്ളത്. പ്രധാനമന്ത്രിയെ സ്ഥിരം വിമർശിക്കുകയും കേന്ദ്രപദ്ധതികൾ പലതും നടപ്പിലാക്കാതിരിക്കുകയും ചെയ്തിട്ടും കേരളത്തിന്റെ വികസന പദ്ധതികൾക്ക് വേണ്ട സഹായം നൽകുന്നതിൽ ഒരു മടിയും അദ്ദേഹം കാണിച്ചിട്ടില്ല. രാജ്യത്തെ നയിക്കാൻ മോദിജിയുണ്ടെങ്കിൽ എല്ലാം സാധ്യമാകുമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം: ആവശ്യം ശക്തമാക്കാൻ പ്രാദേശിക പാർട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button