KeralaLatest NewsNews

വൻ സ്പിരിറ്റ് വേട്ട: 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന ലോറി പിടികൂടി എക്‌സൈസ്

കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന ലോറി എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം സ്വദേശി മൂസക്കുഞ്ഞിയെ പ്രതിയായി അറസ്റ്റ് ചെയ്തു.

Read Also: വിവാദപരമായ ഉള്ളടക്കങ്ങളെ തടയാൻ ത്രെഡ്സ്! ഈ സേർച്ച് വേഡുകൾ ഉടൻ ബ്ലോക്ക് ചെയ്തേക്കും

കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പി എൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനൻ, തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.

എക്‌സൈസ് സംഘം നടത്തിയ മിന്നൽ റെയിഡിൽ രാമപുരം- കൊത്തിക്കുഴിച്ചപാറ എന്ന സ്ഥലത്ത് വച്ചാണ് ലോറിയും സ്പിരിറ്റും പിടികൂടി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സന്തോഷ് ടി, പ്രിവന്റീവ് ഓഫീസർമാരായ പി ആർ സജീവ്, എം കെ സന്തോഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി പുരുഷോത്തമൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത് പി ടി, ഷാൻ ടി കെ, ശ്രീകുമാർ വി പി, യേശുദാസൻ പി, രജിരാഗ്, കെ വിനീഷ്, പി സൂരജ്, എം കലേഷ് എക്‌സൈസ് ഡ്രൈവർമാരായ ഇസ്മയിൽ, അജിത്ത് പി വി, സജീഷ് പി എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

Read Also: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി പണവുമായി പിടിയില്‍, പിടിച്ചെടുത്തത് 39,200 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button