Latest NewsNewsTechnology

വിവാദപരമായ ഉള്ളടക്കങ്ങളെ തടയാൻ ത്രെഡ്സ്! ഈ സേർച്ച് വേഡുകൾ ഉടൻ ബ്ലോക്ക് ചെയ്തേക്കും

സേർച്ചിൽ താൽക്കാലികമായി സെൻസിറ്റീവ് ഉള്ളടക്കങ്ങൾ ലഭ്യമാകില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്

എക്സിനോട് ഏറ്റുമുട്ടാൻ മാസങ്ങൾക്കു മുൻപ് മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഏറ്റവും പുതിയ വിവരങ്ങൾ തിരയാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന നിരവധി ഫീച്ചറുകൾ അടുത്തിടെ ത്രെഡ്സിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഫീച്ചറിന് വിപരീതഫലം ഉണ്ടെന്ന ആരോപണം ഉയർന്നതോടെ ത്രെഡ്സിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. ഇതിന്റെ ഭാഗമായി ‘കോവിഡ്’, ‘കൊറോണ വൈറസ്’, ‘വാക്സിൻ’, ‘ഗോർ’, ‘സെക്സ്’ തുടങ്ങിയ പദങ്ങളെ സേർച്ച് വേഡിൽ നിന്നും ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം.

സേർച്ചിൽ താൽക്കാലികമായി സെൻസിറ്റീവ് ഉള്ളടക്കങ്ങൾ ലഭ്യമാകില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. വിവാദപരമായ ഉള്ളടക്കങ്ങൾ ദൃശ്യമാകുന്നത് തടയാൻ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ വർഷം ജൂലൈയിലാണ് ത്രെഡ്സ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഈ പ്ലാറ്റ്ഫോം പുറത്തിറക്കിയത് മുതൽ ഇഷ്ടാനുസൃത ആൾട്ട് ടെക്സ്റ്റ് ചേർക്കാനുള്ള കഴിവ്, മെൻഷൻ ബട്ടൺ, പുതിയ റീപോസ്റ്റ് ടാബ്, ത്രെഡ്സ് പോസ്റ്റുകൾ, ഇൻസ്റ്റഗ്രാം ഡിഎമ്മുകളിലേക്ക് പങ്കിടാനുള്ള ഓപ്ഷൻ എന്നിവ പോലെയുള്ള പുതിയ സവിശേഷതകൾ ലഭ്യമാക്കിയിരുന്നു.

Also Read: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button