KeralaLatest NewsIndiaNews

‘2014ൽ ഒരു മൂന്നാം യു.പി.എ സർക്കാരായിരുന്നു വന്നിരുന്നതെങ്കിൽ ഈ രാജ്യം മറ്റൊരു പാകിസ്ഥാൻ ആകുമായിരുന്നു’: സന്ദീപ് വാര്യർ

ന്യൂഡല്‍ഹി: എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. നരേന്ദ്ര മോദിയുടെ പ്രസക്തി എന്താണെന്ന് ഓർമിപ്പിക്കുകയാണ് സന്ദീപ് വാര്യർ. 2014ൽ ഒരു മൂന്നാം യു.പി.എ സർക്കാരായിരുന്നു വന്നിരുന്നതെങ്കിൽ ഈ രാജ്യം മറ്റൊരു പാകിസ്ഥാനോ ശ്രീലങ്കയോ ആകുമായിരുന്നു എന്നുള്ളതാണ് അതിന്റെ ഉത്തരമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിശദീകരണം.

9 വർഷങ്ങൾക്കിപ്പുറം ഭാരതം ഗ്ലോബൽ പവർ ഹൗസായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സർവ്വ മേഖലകളിലും മുന്നേറ്റം. ജി 20യുടെ ആതിഥേയത്വത്തിലൂടെ ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിശ്ചയിക്കുന്ന തലത്തിലേക്ക് ഭാരതം വളർന്നു. കഴിഞ്ഞ 9 വർഷങ്ങൾക്കുള്ളിൽ പാകിസ്ഥാനും ശ്രീലങ്കയും ചെന്നെത്തിയ അവസ്ഥ ഇവിടെ സൂചിപ്പിക്കുന്നില്ല എന്നും സന്ദീപ് വാര്യർ പറയുന്നു. സമാന ഭൂമിക പങ്കിടുന്ന പാകിസ്ഥാനെയും ശ്രീലങ്കയെയും പോലെ തകരാതെ ഭാരതം 9 വർഷങ്ങൾക്കുള്ളിൽ നടത്തിയ മുന്നേറ്റത്തിന്റെ കാരണം പ്രധാനമന്ത്രി ആണെന്നും സന്ദീപ് വാര്യർ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

എന്താണ് നരേന്ദ്ര മോദിയുടെ പ്രസക്തി എന്ന് ചിന്തിച്ചിട്ടുണ്ടോ ?
2014ൽ ഒരു മൂന്നാം യുപിഎ സർക്കാരായിരുന്നു വന്നിരുന്നതെങ്കിൽ ഈ രാജ്യം മറ്റൊരു പാക്കിസ്ഥാനോ ശ്രീലങ്കയോ ആകുമായിരുന്നു എന്നുള്ളതാണ് അതിന്റെ ഉത്തരം .
ഭാരതവും പാക്കിസ്ഥാനും ശ്രീലങ്കയും സമാനമായ സംസ്കാരവും ഭാഷയും വേഷവും ഭക്ഷണവും ഒക്കെ പങ്കിടുന്ന രാജ്യങ്ങളാണ് . 2014ൽ മൂന്ന് രാജ്യങ്ങളിലെയും ആഭ്യന്തര സുരക്ഷാ സാഹചര്യങ്ങൾ , സാമ്പത്തിക നില ഇവയെല്ലാം ഏകദേശം സമാനമായിരുന്നു.
എന്നാൽ കേവലം 9 വർഷങ്ങൾക്കിപ്പുറം ഭാരതം ഗ്ലോബൽ പവർ ഹൗസാണ് . സർവ്വ മേഖലകളിലും മുന്നേറ്റം . ജി 20യുടെ ആതിഥേയത്വത്തിലൂടെ ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിശ്ചയിക്കുന്ന തലത്തിലേക്ക് ഭാരതം വളർന്നു .
കഴിഞ്ഞ 9 വർഷങ്ങൾക്കുള്ളിൽ പാക്കിസ്ഥാനും ശ്രീലങ്കയും ചെന്നെത്തിയ അവസ്ഥ ഇവിടെ സൂചിപ്പിക്കുന്നില്ല .
സമാന ഭൂമിക പങ്കിടുന്ന പാക്കിസ്ഥാനെയും ശ്രീലങ്കയെയും പോലെ തകരാതെ ഭാരതം 9 വർഷങ്ങൾക്കുള്ളിൽ നടത്തിയ മുന്നേറ്റത്തിന് ഒരു കാരണമേ ഉള്ളൂ .
ഈ നാട് ഭരിക്കുന്ന പ്രധാനമന്ത്രിയുടെ പേരാണ് നരേന്ദ്ര ദാമോദർദാസ് മോദി .

shortlink

Related Articles

Post Your Comments

Related Articles


Back to top button