Latest NewsNewsIndia

‘മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?’: ഉദയനിധിയോട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. അമിത് ഷാ അടക്കമുള്ളവർ ഉദയനിധിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഉദയനിധി സ്റ്റാലിനോട് ചില ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തുന്നത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്ന ആശങ്കയും കേന്ദ്രമന്ത്രി ഉയർത്തി.

‘നിങ്ങൾ (ഉദയനിധി സ്റ്റാലിൻ) ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. സത്യപ്രതിജ്ഞാ വേളയിൽ, മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തില്ലെന്ന് നിങ്ങൾ വ്യക്തമായി പ്രസ്താവിച്ചു. ഒരു മതത്തെ നശിപ്പിക്കുമെന്ന് പറയാനുള്ള അവകാശം നിങ്ങൾക്കില്ല. മറ്റ് മതങ്ങളെ കുറിച്ച് പറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ?’, നിർമ്മല സീതാരാമൻ ചോദിച്ചു.

ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച സ്വാമിയെയും സീതാരാമൻ അപലപിച്ചു. അഹിംസയിലുള്ള തന്റെ വിശ്വാസത്തെ അവർ ഊന്നിപ്പറഞ്ഞു. വാക്കിലോ പ്രവൃത്തിയിലോ അക്രമത്തിന് സ്ഥാനമില്ലെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും ഇത്തരം പ്രവൃത്തികളെ തനിക്ക് ക്ഷമിക്കാനാകില്ലെന്നും അവർ പറഞ്ഞു. ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ സനാതന ധർമ്മ അനുയായികൾക്കെതിരെ കൂടുതലായി കാണപ്പെടുന്നത് അവർ തിരിച്ച് പറയാത്തത് കൊണ്ടാണെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. മറ്റു മതസ്ഥരെ ഇങ്ങനെ ചീത്ത പറയാനുള്ള നട്ടെല്ല് അവർക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘ഇതര മതങ്ങളിൽ പ്രശ്നമില്ലേ? ഇതര മതങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ? നിങ്ങൾ സംസാരിക്കാൻ ധൈര്യപ്പെടുമോ? നിനക്ക് ധൈര്യമുണ്ടോ?’, മന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button