മുംബൈ: രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസിന്റെ സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണ്. മഹാരാഷ്ട്രയിലെ സെമി-ഹൈസ്പീഡ് ട്രെയിനുകള്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. 25 ദിവസത്തിനുള്ളില്‍ 10.72 കോടി രൂപയാണ് സെന്‍ട്രല്‍ റെയില്‍വേയ്ക്ക് ലഭിച്ചത്. മുംബൈയില്‍ നിന്നും സോലാപൂര്‍, ഷിര്‍ദി, ഗോവ എന്നിവിടങ്ങളിലേക്കും നാഗ്പൂരില്‍ നിന്നും ബിലാസ്പൂരിലേക്കും സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനില്‍ നിന്നുമാണ് ഇത്രയും കളക്ഷന്‍ ലഭിച്ചത്. ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 9 വരെയുള്ള 25 ദിവസങ്ങളിലെ കളക്ഷന്‍ തുകയാണിത്.
Read Also: താൻ കടന്നുപിടിച്ചെന്ന സൗദി സ്വദേശിനിയുടെ പരാതി വ്യാജമെന്ന് മല്ലു ട്രാവലർ
ബിലാസ്പൂര്‍-നാഗ്പൂര്‍ വന്ദേഭാരത് എക്സ്പ്രസ് ഇതിനോടകം തന്നെ രണ്ട് കോടിയില്‍ അധികം വരുമാനം നേടിയിട്ടുണ്ട്. മുംബൈയില്‍ നിന്നും സര്‍വീസ് നടത്തുന്ന മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളും ഷെഡ്യൂള്‍ ചെയ്ത സമയത്ത് തന്നെയാണ് സര്‍വീസ് നടത്തുന്നതെന്നും റെയില്‍വേ വ്യക്തമാക്കി. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച മുംബൈ-ഗോവ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ 586 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നത്.
Post Your Comments