KeralaLatest NewsNews

നിപ വൈറസ്: വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി

കോഴിക്കോട്: നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോഴിക്കോട് കളക്ടർ. നിപ വൈറസ് ആശങ്ക സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ അനാവശ്യമായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്ന വ്യാജ വാർത്തകൾ, സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് കളക്ടർ വ്യക്തമാക്കി.

Read Also: നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

ഇത്തരം പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. ആധികാരിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂവെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Read Also: തലക്ക് സ്ഥിരതയുള്ള ആരും ഇങ്ങനെ കുറ്റി പോലെ എഴുന്നേറ്റു നിൽക്കില്ല: രഘുവിനെ പരിഹസിച്ച് ശാരദക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button