Latest NewsNewsBusiness

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രീൻ എനർജി, പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ ഫ്രഞ്ച് നിക്ഷേപം ഉടനെത്തും

അദാനി ഗ്രീൻ എനർജിയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമയാണ് ടോട്ടൽ എനർജീസ്

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പിന് കീഴിലെ ഉപ കമ്പനിയായ അദാനി ഗ്രീൻ എനർജി. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രീൻ എനർജിയുടെ പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ ഫ്രഞ്ച് നിക്ഷേപം ഉടൻ എത്തുന്നതാണ്. പ്രമുഖ ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ എനർജീസാണ് നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. മൊത്തം 700 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്താൻ സാധ്യത. പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ കൂടുതൽ നിക്ഷേപം എത്തുന്നതോടെ, അതിവേഗം വളരുന്ന ഇന്ത്യൻ ഊർജ്ജ വിപണിയിൽ മികച്ച സാന്നിധ്യമാകാൻ അദാനി ഗ്രീൻ എനർജിക്ക് കഴിയുന്നതാണ്.

അദാനി ഗ്രീൻ എനർജിയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമയാണ് ടോട്ടൽ എനർജീസ്. 2021-ൽ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിൽ ഒന്നായ 2.5 ഡോളറിന്റെ ഇടപാടിലൂടെ അദാനി ഗ്രീൻ എനർജിയിൽ 19.75 ശതമാനം ഓഹരി പങ്കാളിത്തം ടോട്ടൽ എനർജീസ് നേടിയിട്ടുണ്ട്. അതേസമയം, അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും, അദാനി എന്റർപ്രൈസുമായി ചേർന്ന് 5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ടോട്ടൽ എനർജീസ് പദ്ധതിയിട്ടിരുന്നു.

Also Read: ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടോ: പോലീസിൽ അറിയിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button