Latest NewsNewsInternational

പാകിസ്ഥാനിലെ ഭീകരര്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിച്ച് നല്‍കി ചൈന

ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി രഹസ്യാന്വേഷണ ഏജന്‍സികള്‍

ഇസ്ലാമാബാദ്: ചൈനയില്‍ നിര്‍മ്മിച്ച ആധുനിക ആയുധങ്ങള്‍ ഐഎസ്ഐ സംഘടനയ്ക്ക് നല്‍കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍. ചൈന പ്രത്യേക ആയുധങ്ങള്‍ പാകിസ്ഥാന് വേണ്ടി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭീകരര്‍ക്ക് നല്‍കുന്ന ആയുധങ്ങളില്‍ പിസ്റ്റളുകള്‍, ഗ്രനേഡുകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ടെന്നാണ് രഹസ്യ ഏജന്‍സികകള്‍ കണ്ടെത്തിയിരിക്കുന്നത്.

Read Also: സിപിഎം ഉൾപ്പെട്ട കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് പരാതി

ചൈനീസ് ഡ്രോണുകള്‍ വഴിയാണ് ആയുധങ്ങള്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്കെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതിനുള്ള ഡിജിറ്റല്‍ മാപ്പ് ഷീറ്റുകളും നാവിഗേഷന്‍ സംവിധാനങ്ങളും ചൈന നല്‍കിയിട്ടുണ്ടെന്നും ഏജസികള്‍ വെളിപ്പെടുത്തി.

അതേസമയം കെനിയയിലെ നെയ്‌റോബിയയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ഭീകരനെ വ്യാഴാഴ്ച എൻഐഎ പിടികൂടിയിരുന്നു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താൻ എത്തിയ ഭീകരൻ അറാഫത്ത് അലിയെയാണ് എൻഐഎ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button