KeralaLatest NewsNews

ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി: ചോദ്യം ചെയ്തതോടെ വിവാഹ സ്ഥലത്ത് കൂട്ടത്തല്ല്

കോട്ടയം: വിവാഹത്തിന് ക്ഷണിക്കാതെ എത്തിയ യുവാക്കളും വിവാഹത്തിനെത്തിയ അതിഥികളും തമ്മിൽ സംഘർഷം. കടുതുരുത്തി ടൗണിന് സമീപത്ത് നടന്ന ഓഡിറ്റോറിയത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിച്ചത്.

Read Also: തിരുവോണത്തിന് വനിതാ സുഹൃത്തുമായി പൊലീസുകാരൻ ക്വാർട്ടേഴ്സിലെത്തി: പൊലീസുകാർ തമ്മിൽ കയ്യാങ്കളി, അന്വേഷണം

സംഘർഷത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിയിൽ നടന്ന വിവാഹത്തിന് ശേഷം ഭക്ഷണം വിളമ്പാൻ തുടങ്ങിയതോടെയാണ് ഒരു കൂട്ടം ചെറുപ്പക്കാർ മേഖലയിലേക്ക് എത്തിയത്. വരന്റെയും വധുവിന്റയും ബന്ധുക്കൾക്ക് ഇവരെ പരിചയമില്ലായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്.

Read Also: കൈകൂപ്പി നിൽക്കുന്നതും അമ്പലമണിയടിച്ചു തൊഴുന്നതും: ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ശാസ്ത്രവുമായി ബന്ധമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button